രാജ്യത്ത് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി (Fast-Track Courts For Paper Leak Cases) ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ വിചാരണ ചെയ്ത് കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. യുവജനങ്ങളുടെ ഭാവിക്കും ക്ഷേമത്തിനുമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും, വിദ്യാർത്ഥികളുടെ ഭാഷ വെച്ചു കളിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യതലസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും പാര്‍ലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിർണ്ണായക പ്രഖ്യാപനം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിരവധി തവണ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതുവരെ ഒറ്റ പ്രതിക്ക് പോലും ശിക്ഷ ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യവും പ്രതിപക്ഷവും പ്രതിഷേധക്കാരും ശക്തമായി ഉന്നയിക്കുന്നുണ്ട്. എൻ.ഡി.എ യോഗത്തിലും ചോദ്യപേപ്പർ ചോർച്ചയെ ‘ഘോർ പാപ്’ (വലിയ പാപം) എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി കടുത്ത നിലപാട് വ്യക്തമാക്കിയിരുന്നു.
Summary: Amid intense student protests and parliamentary showdowns over paper leaks, Prime Minister Narendra Modi announced that the government has decided to establish fast-track courts to ensure swift trials and stringent punishments for those involved in exam paper leaks, emphasizing that nothing is more important than the welfare and future of the country’s youth.


