Times Kerala

 ഡ്രൈ​വ​ർ-​മേ​യ​ർ ത​ർ​ക്കം; മെ​മ്മ​റി കാ​ർ​ഡ് ക​ണ്ടെ​ത്താ​തെ പോ​ലീ​സ്

 
 ഡ്രൈ​വ​ർ-​മേ​യ​ർ ത​ർ​ക്കം; മെ​മ്മ​റി കാ​ർ​ഡ് ക​ണ്ടെ​ത്താ​തെ പോ​ലീ​സ്
 

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ-​മേ​യ​ർ ത​ർ​ക്ക കേ​സി​ലെ മെ​മ്മ​റി കാ​ർ​ഡ് ക​ണ്ടെ​ത്താ​തെ ഇ​രു​ട്ടി​ൽ​ത​പ്പി പോ​ലീ​സ്. ഡ്രൈ​വ​ർ യ​ദു​വി​നെ​യും ക​ണ്ട​ക്ട​ർ സു​ബി​നെ​യും ത​ന്പാ​നൂ​ർ ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ലാ​ൽ സ​ജീ​വി​നെ​യും മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ യാ​തൊ​രു പു​രോ​ഗ​തി​യും ഉണ്ടായിട്ടില്ല. 

ചോ​ദ്യം ചെ​യ്യ​ലി​ന് വീ​ണ്ടും വി​ളി​ക്കു​ന്പോ​ൾ ഹാ​ജ​രാ​ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് മൂ​ന്ന് പേ​രെ​യും വി​ട്ട​യ​ച്ച​ത്. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യും സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് മെ​മ്മ​റി കാ​ർ​ഡ് മോ​ഷ്ടി​ച്ച് ന​ശി​പ്പി​ച്ചെ​ന്നാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കോ​ട​തി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
 

Related Topics

Share this story