Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeKeralaഡോ. വന്ദന ദാസ് കൊലക്കേസ്: വിധി മാർച്ച് 17ന്; അന്തിമവാദം പൂർത്തിയായി...

ഡോ. വന്ദന ദാസ് കൊലക്കേസ്: വിധി മാർച്ച് 17ന്; അന്തിമവാദം പൂർത്തിയായി | Dr. Vandana Das murder

🎙️ Latest Podcast

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ മാർച്ച് 17-ന് വിധി പുറപ്പെടുവിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. പ്രതിയായ സന്ദീപിനെതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും കോടതി വിശദമായി പരിശോധിച്ചു.(Dr. Vandana Das murder case, Verdict on March 17)

കേസിന്റെ വിചാരണ വേളയിൽ 70-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉൾപ്പെടെ 22 തൊണ്ടിമുതലുകളും 207 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

2023 മെയ് 10-നായിരുന്നു കേരളത്തെ നടുക്കിയ സംഭവം. വൈദ്യപരിശോധനയ്ക്കായി പോലീസുകാർ ആശുപത്രിയിലെത്തിച്ച സന്ദീപ്, ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്ത് ഡോ. വന്ദനയെ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.