Times Kerala

 പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുടെ വിവരങ്ങൾ 30 നകം നൽകണം

 
 പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുടെ വിവരങ്ങൾ 30 നകം നൽകണം
 

പട്ടയ മിഷന്‍ തുടര്‍ നടപടികളുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി പട്ടണക്കാട് ബ്ലോക്ക് ഓഫീസ് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. കൃഷി മന്ത്രി പി പ്രസാദിൻറെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ഓരോ വാര്‍ഡിലും പട്ടയം ലഭിക്കാൻ അവശേഷിക്കുന്നവരുടെ വിവരങ്ങള്‍, പട്ടയം നല്‍കാന്‍ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങള്‍, പട്ടയം ലഭ്യമാവേണ്ട പ്രത്യേക പ്രദേശം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളുടെ പരിധിയിലും പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുടെ അപേക്ഷ അതാത് വാർഡ് മെമ്പർമാർ മുൻകൈയെടുത്ത് സെപ്റ്റംബർ 30 നകം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ സമർപ്പിക്കണം. ലഭിച്ച അപേക്ഷകൾ ഒക്ടോബർ 15 വരെ അതാത് വില്ലേജുകളിൽ പരിശോധന നടത്തും. ഒക്ടോബർ അവസാനം ലഭിച്ച അപേക്ഷകളിന്മേൽ ചർച്ച ചെയ്യുന്നതിനായി രണ്ടാമത്തെ പട്ടയ അസംബ്ലി ചേരാനും യോഗം തീരുമാനിച്ചു.

അനുവദനീയമായി ലഭ്യമാകാൻ സാധ്യതയുള്ള ഭൂമിയുടെ വിവരങ്ങളും അതാത് മെമ്പർമാർ സെപ്റ്റംബർ 30ന് മുൻപായി വില്ലേജ് ഓഫീസിൽ നൽകാനും വിവിധ പ്രദേശങ്ങൾ തഹസിൽദാരുടെ നേതൃത്വത്തിൽ സന്ദർശിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ്, എൽ.ആർ ഡെപ്യൂട്ടി കളക്ടർ രൂപേഷ്, ചേർത്തല തഹസിൽദാർ കെ.ആർ മനോജ്‌, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story