ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യം വെച്ച് തൊടുപുഴ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പി.ആർ. വർക്കിലൂടെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കേണ്ടെന്നും മുതിർന്ന നേതാക്കളെ താറടിക്കുന്നത് അനുവദിക്കില്ലെന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ. (Delusion for the CM post is useless, Poster against VD Satheesan in Thodupuzha)
തൊടുപുഴ ബസ് സ്റ്റാൻഡ് പരിസരത്തിലടക്കമാണ് പ്രധാനമായും പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. പി.ആർ. വർക്കിന്റെ ബലത്തിൽ രമേശ്ജിയെപ്പോലുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ വി.ഡി. സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തൊടുപുഴയിൽ എതിർപ്പുമായി പോസ്റ്ററുകൾ വന്നത്.

