കാറ്റിൽ മരങ്ങൾ വീണ് നാശം
Thu, 25 May 2023

കരുവാരകുണ്ട്: കരുവാരകുണ്ടിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ മഴയിലും കാറ്റിലും നാശനഷ്ടം. തരിശ് മാമ്പറ്റയിൽ തെങ്ങ് വീണ് മടത്തിൽ ബീക്കുട്ടിയുടെ വീടിന്റെ ഒരു ഭാഗം തകർന്നു. കൽക്കുണ്ട്, കേരളാംകുണ്ട് മേഖലകളിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം നിലച്ചു.