Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaവൈദ്യുതി തൂണുകളിൽ പരസ്യം പതിപ്പിച്ചാൽ ക്രിമിനൽ കേസ്: പിഴ ഈടാക്കാൻ KSEB...

വൈദ്യുതി തൂണുകളിൽ പരസ്യം പതിപ്പിച്ചാൽ ക്രിമിനൽ കേസ്: പിഴ ഈടാക്കാൻ KSEB | Electricity

🎙️ Latest Podcast

കൊച്ചി: വൈദ്യുതി തൂണുകളിൽ അനധികൃതമായി പരസ്യങ്ങളും പോസ്റ്ററുകളും പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരമാണ് നടപടി. കേസിന് പുറമേ ലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കാനും അധികൃതർ നിർദ്ദേശം നൽകി.(Criminal case for posting advertisements on electricity poles, KSEB to impose fine )

അപകടമുണ്ടായാൽ വിവരമറിയിക്കാൻ തൂണുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ നൽകിയിട്ടുള്ള നമ്പറുകൾ മറച്ചുകൊണ്ടാണ് പലയിടത്തും പരസ്യങ്ങൾ പതിപ്പിക്കുന്നത്. ഇത് അടിയന്തര ഘട്ടങ്ങളിൽ ജീവനക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.

തൂണുകളിൽ കെട്ടുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും അറ്റകുറ്റപ്പണിക്കായി കയറുന്ന ജീവനക്കാർക്ക് വലിയ ഭീഷണിയാണ്. പരസ്യ ബോർഡുകൾ സ്ഥാപിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടി ഉണ്ടാകും. അറ്റകുറ്റപ്പണികൾ സുഗമമാക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പോസ്റ്റുകൾ പരസ്യമുക്തമാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.