Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeKeralaടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ: ആശങ്ക വേണ്ടെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി, പരിശോധന...

ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ: ആശങ്ക വേണ്ടെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി, പരിശോധന നടത്തി | Township

🎙️ Latest Podcast

വയനാട് : പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ടൗൺഷിപ്പിലെ രണ്ട് വീടുകളുടെ മേൽക്കൂരയിലാണ് വിള്ളലുകൾ രൂപപ്പെട്ടത്.(Cracks in houses in the township, Uralungal Labour Contract Co-operative Society says no need to worry)

വിള്ളൽ വീണ വീടുകളിൽ പരിശോധന നടത്തി. വീടുകളിൽ ഉണ്ടായത് ഗൗരവതരമായ വിള്ളലുകൾ അല്ലെന്നും പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു. പ്രശ്നം പരിഹരിക്കാനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് അരുൺ ബാബു അറിയിച്ചു.

രണ്ട് വീടുകളിലാണ് പ്രശ്നം റിപ്പോർട്ട് ചെയ്തത്. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പിലെ 178 വീടുകൾ സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയത്. വീടിന് തകരാർ സംഭവിച്ചത് വലിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.