Times Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി

 
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ബിജു പണമിടപാട് നടത്തിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

പി.കെ ബിജു, കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിലെ അംഗമായിരുന്നു. ഇയാൾക്കെതിരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി. ആർ അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ബിജുവിന് സതീഷ് കുമാർ 5 ലക്ഷം രൂപ കൈമാറിയിരുന്നുവെന്ന അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ ചോദ്യം ചെയ്യുന്നത്.

Related Topics

Share this story