HomeKeralaനേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്: റിപ്പോർട്ടിൽ...

നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്: റിപ്പോർട്ടിൽ തിരുത്തൽ വേണമെന്ന് സംസ്ഥാന സമിതി | CPM State Committee

തിരുവനന്തപുരം : സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ കീഴ്ഘടകങ്ങളിൽ നിന്നുയർന്ന രൂക്ഷ വിമർശനങ്ങളെ തണുപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നീക്കം. നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള കീഴ്ഘടകങ്ങളുടെ നിർദ്ദേശങ്ങൾ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരെ ഉയർന്ന വിമർശനങ്ങൾ മയപ്പെടുത്താനും പാർട്ടി നേതൃത്വം ശ്രമിച്ചു.(CPM State Committee Demands Revision In Report Regarding Leadership Change)

എന്നാൽ, പാർട്ടിക്കുള്ളിലെ അതൃപ്തി മറച്ചുവെച്ചുകൊണ്ടുള്ള ഈ റിപ്പോർട്ടുമായി താഴെത്തട്ടിലേക്ക് പോകാനാവില്ലെന്ന് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു. നയപരമായ വീഴ്ചകളെയും വ്യക്തിപരമായ വിമർശനങ്ങളെയും ലഘൂകരിച്ച നടപടിയിൽ കടുത്ത പ്രതിഷേധമാണ് സമിതിയിൽ ഉയർന്നത്. ഒടുവിൽ, കീഴ്ഘടകങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച് റിപ്പോർട്ടിൽ ആവശ്യമായ തിരുത്തലുകൾ വരുത്താമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സമ്മതിച്ചു.

അതിനിടെ, പാർട്ടി പ്ലീനം ഉടൻ ചേരേണ്ടതില്ലെന്ന തീരുമാനമെടുത്തതോടെ, നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് നിലവിൽ വിരാമമായി. ഓഗസ്റ്റിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലമായ സംസ്ഥാന സമിതി യോഗം ചേരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പാർട്ടിക്കുണ്ടായ വീഴ്ചകൾ ബോധ്യമുണ്ടെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും എം.വി. ഗോവിന്ദൻ സമിതിയിൽ വ്യക്തമാക്കി.

Story Summary

The CPI(M) state secretariat faced strong internal opposition after attempting to dilute reports regarding leadership changes and criticisms against top figures like Pinarayi Vijayan. Following objections from the state committee, the leadership has agreed to revise the report, while confirming that no immediate leadership overhaul will occur before the upcoming state committee meeting in August.

WhatsApp Channel Banner

Latest updates

എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണി: ജൂലൈ...

കൊച്ചി: എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ജൂലൈ 23, 24, 25 തീയതികളിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി (MC road traffic restriction). രാത്രി 10...

ഒരു പൂവിനായി കൊട്ടാരങ്ങളും കപ്പലുകളും വിറ്റ മനുഷ്യർ; ചരിത്രത്തിലെ...

ഒരു പൂവിന് ഒരു വീടിന്റെ വില നൽകുമോ? ഇന്ന് അത് അസാധ്യമായി തോന്നിയാലും, 1630-കളിൽ നെതർലൻഡിൽ ആളുകൾ ടുലിപ്പ് പൂവിന്റെ ബൾബുകൾ വാങ്ങാൻ വീടും ഭൂമിയും വിലപിടിപ്പുള്ള സ്വത്തുക്കളും വരെ വിറ്റിരുന്നു. ചരിത്രത്തിലെ...

മഹാരാഷ്ട്രയിൽ മാൻഹോൾ ശുചീകരണത്തിന് 100 ‘ബാൻഡിക്കൂട്ട്’ റോബോട്ടുകൾ; കരാർ...

ഇന്ത്യൻ നിർമ്മിത റോബോട്ടുകൾ (HLL lifecare limited) ഉപയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതികളിലൊന്നിന് തുടക്കമിടാനൊരുങ്ങി കേന്ദ്ര കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവാണിയൂർ സ്വദേശി കാപ്പ...

കൊച്ചി: വധശ്രമവും കവർച്ചയും ഉൾപ്പെടെ നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (Kochi kaapa arrest) പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. തിരുവാണിയൂർ വെങ്കിട കരയിൽ...

കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം;...

കൊല്ലം: കൊല്ലം പുന്തലത്താഴത്ത് അമ്മയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്നും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു (Kollam missing case). പുന്തലത്താഴം സ്വദേശിനി രമ്യ സോമൻ, മകൻ വൈഷ്ണവ് (12), മകൾ രുദ്ര...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...