HomeKeralaകൂത്താട്ടുകുളം സി.പി.എമ്മിൽ കൂട്ടരാജി; ഷാജു ജേക്കബും 53 പ്രവർത്തകരും സി.പി.ഐയിൽ ചേർന്നു...

കൂത്താട്ടുകുളം സി.പി.എമ്മിൽ കൂട്ടരാജി; ഷാജു ജേക്കബും 53 പ്രവർത്തകരും സി.പി.ഐയിൽ ചേർന്നു | Koothattukulam CPM News

കൊച്ചി: കൂത്താട്ടുകുളം സി.പി.എമ്മിൽ വൻ പൊട്ടിത്തെറി. പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്ന മുൻ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിൽ 53 പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു (Koothattukulam CPM News). സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.

പാർട്ടിയുടെ മുതിർന്ന പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും സി.പി.ഐയിലേക്ക് എത്തിയത് സി.പി.എമ്മിന് വലിയ തിരിച്ചടിയായി. സി.പി.ഐയിൽ ചേർന്ന പ്രമുഖരിൽ മുൻ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബ്, പാലക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ. ജയ, മുൻ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു എന്നിവരും ഉൾപ്പെടുന്നു.ഇവർക്കൊപ്പം നിരവധി മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളും സി.പി.ഐ അംഗത്വം സ്വീകരിച്ചു.സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ. അഷ്‌റഫ്, മുൻ എം.എൽ.എമാരായ ബാബു പോൾ, എൽദോ എബ്രഹാം എന്നിവർ ചേർന്നാണ് പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാലക്കുഴയിൽ സി.പി.എം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെട്ടപ്പോൾ ഷാജു ജേക്കബ് മാത്രമാണ് വിജയിച്ചത്. പാർട്ടിയുടെ പരാജയത്തിന് കാരണം ഷാജുവാണെന്ന വിലയിരുത്തലിൽ ഇദ്ദേഹത്തെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ലോക്കൽ, ഏരിയ സെക്രട്ടറിമാരുടെ ഏകാധിപത്യപരമായ നിലപാടുകളാണ് പാർട്ടിയെ തകർത്തതെന്നാണ് പുറത്തുപോയവരുടെ ആരോപണം. വരും ദിവസങ്ങളിൽ കൂടുതൽ പേർ സി.പി.എമ്മിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ എത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Story Summary: In a major blow to CPI(M) in Koothattukulam, 53 members, including former area committee secretary Shaju Jacob, have joined the CPI. High-profile exits include former Palakkuzha panchayat presidents and block panchayat officials. The move follows Shaju Jacob’s expulsion from CPI(M) after allegations regarding the party’s recent local election losses. CPI leaders K.K. Ashraf and former MLAs welcomed the new members, hinting at more defections in the coming days.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....