കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗൺസിലർമാർക്കും നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം വിഷയത്തിൽ മറുപടി നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.(CPM files High Court petition to annul Thiruvananthapuram Corporation Mayor election)
സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയ കൗൺസിലർമാർ വോട്ട് ചെയ്താണ് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടന്നതെന്നും അതിനാൽ ഈ വോട്ടുകൾ നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം. അയോഗ്യരാക്കപ്പെട്ട അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത് മുനിസിപ്പൽ ആക്ടിന്റെ ലംഘനമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
വിവിധ ദൈവങ്ങളുടെയും രക്തസാക്ഷികളുടെയും നാമത്തിൽ ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ മുൻപ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാലാഴ്ചയ്ക്കകം ഭരണഘടനാപരമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിലർമാർ എന്ന നിലയിലുള്ള അധികാരങ്ങൾ വിനിയോഗിക്കാൻ പാടില്ലെന്നുമായിരുന്നു കോടതി ഉത്തരവ്.
Story Summary
CPM Parliamentary Party Leader S.P. Deepak has filed a petition in the Kerala High Court seeking to annul the Thiruvananthapuram Corporation Mayor and Deputy Mayor elections. The petition contends that votes cast by 20 BJP councillors whose oaths were previously invalidated by the court are legally void, prompting the High Court to issue notices to the Election Commission and the concerned councillors.


