HomeKeralaപിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: ഇടഞ്ഞ് CPIM പ്രവർത്തകർ, കണ്ണൂരിൽ...

പിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: ഇടഞ്ഞ് CPIM പ്രവർത്തകർ, കണ്ണൂരിൽ സംഘർഷാവസ്ഥ; സംസ്ഥാനവ്യാപക പ്രതിഷേധത്തിന് പാർട്ടി | CPIM Statewide Protest

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അപ്രതീക്ഷിത റെയ്ഡിനെ തുടർന്ന് സംസ്ഥാനവ്യാപകമായി സിപഐഎം പ്രതിഷേധം. റെയ്ഡ് വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ നൂറുകണക്കിന് പാർട്ടി നേതാക്കളും പ്രവർത്തകരും പിണറായിലെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി ഒഴുകിയെത്തി.(CPIM Statewide Protest Over ED Raid At Pinarayi Vijayan Kannur Residence Accuses CM VD Satheesan And PM Modi)

കേന്ദ്ര സർക്കാരിനെതിരെയും അന്വേഷണ ഏജൻസികൾക്കെതിരെയും രൂക്ഷമായ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ വസതിയുടെ സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് പോലീസുമായി വലിയ തോതിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷാവസ്ഥ വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിക്കുന്നതിലേക്ക് നയിച്ചു. തുടർന്ന് മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കി പിടിച്ചുമാറ്റിയത്. വരും മണിക്കൂറുകളിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സിപഐഎം തീരുമാനം.

പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ഈ ഇഡി റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന ആസൂത്രിതമായ സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഐഎം നേതാവ് പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഐഎമ്മിനെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇഡി എന്നത് നിലവിൽ സംഘപരിവാറിന്റെ വെറുമൊരു എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് മാത്രമായി മാറിയിരിക്കുകയാണ്, പി ജയരാജൻ പറഞ്ഞു.

പിണറായി വിജയനെയോ സിപഐഎമ്മിനെയോ ഇത്തരം റെയ്ഡുകൾ കാട്ടി ഭയപ്പെടുത്താനാകില്ലെന്നും ഈ വേട്ടയാടലിന് പിന്നിൽ യുഡിഎഫിന് വ്യക്തമായ പങ്കുണ്ടെന്നും എം.എ. ബേബി പ്രതികരിച്ചു. റെയ്ഡ് മണിക്കൂറുകൾ പിന്നിടുമ്പോഴും കേരള രാഷ്ട്രീയ പശ്ചാത്തലം സംഘർഷഭരിതമായി തുടരുകയാണ്.

Story Summary

Massive protests and clashes erupted outside the residence of Pinarayi Vijayan in Kannur following an unexpected ED raid in the monthly payoff case. Senior CPIM leaders P Jayarajan and KK Ragesh accused PM Narendra Modi and CM VD Satheesan of launching a joint political conspiracy to target the Left, comparing it to the arrest of Arvind Kejriwal. The CPIM has called for statewide protests against the central agency’s move.

WhatsApp Channel Banner

Latest updates

ഹെപ്പറ്റൈറ്റിസ് നേരത്തേ കണ്ടെത്തണം; പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും ചികിത്സയും...

കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ മുൻകരുതൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് കെയർ ഹെൽത്ത് ഇൻഷുറൻസ് (World Hepatitis Day). ഹെപ്പറ്റൈറ്റിസ് പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, കൃത്യസമയത്ത് ചികിത്സ ആരംഭിക്കൽ എന്നിവയ്ക്ക്...

ഡാറ്റാ അധിഷ്ഠിത വായ്പാ അംഗീകാരത്തിന് ‘ആക്സിസ് ഫിനാൻസ് ദൃഷ്ടി’;...

കൊച്ചി: ഡാറ്റാ അധിഷ്ഠിത വായ്പാ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടപ്പാക്കുന്നതിനായി ആക്സിസ് ഫിനാൻസ് ലിമിറ്റഡ് (Axis Finance) 'ആക്സിസ് ഫിനാൻസ് ദൃഷ്ടി' എന്ന പുതിയ ബിസിനസ് റൂൾസ് എൻജിൻ അവതരിപ്പിച്ചു. വായ്പാ...

വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ നാൻ തയ്യാറാക്കാം;...

ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഫ്ലാറ്റ് ബ്രെഡുകളിൽ ഒന്നാണ് ബട്ടർ നാൻ. സാധാരണയായി മൺചൂളയായ തന്തൂരിലാണ് ഇത് ചുട്ടെടുക്കുന്നത്. വിവിധതരം കറികൾ, ദാൽ, പനീർ വിഭവങ്ങൾ, ചിക്കൻ, മട്ടൺ കറികൾ എന്നിവയ്ക്കൊപ്പമാണ്...

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി എം.എസ്....

കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി ( MS Dhoni) യെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഉപഭോക്തൃ വിശ്വാസവും...

CJP സമര ഐക്യദാർഢ്യ പ്രകടനം: പിണറായി വിജയൻ്റെ കത്തിൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസുകൾ നിരുപാധികം...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...