Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeKeralaഗവർണർ പങ്കെടുക്കുന്ന പരിപാടി സംബന്ധിച്ച് വിവാദ സർക്കുലർ: പ്രതിഷേധത്തിന് പിന്നാലെ പിൻവലിച്ച്...

ഗവർണർ പങ്കെടുക്കുന്ന പരിപാടി സംബന്ധിച്ച് വിവാദ സർക്കുലർ: പ്രതിഷേധത്തിന് പിന്നാലെ പിൻവലിച്ച് കാലടി സർവകലാശാല | Governor

🎙️ Latest Podcast

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ ശങ്കരജയന്തി ആഘോഷത്തിന് ഗവർണർ എത്തുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച കടുത്ത നിയന്ത്രണങ്ങൾ അടങ്ങിയ സർക്കുലർ അധികൃതർ പിൻവലിച്ചു. സർക്കുലറിലെ നിർദ്ദേശങ്ങൾ ലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.(Controversial circular regarding the event to be attended by the Governor withdraws following protests)

ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോൾ സദസ്സിലുള്ള എല്ലാവരും കൈയടിക്കണം, ഗവർണർ ഹാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴും ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, പ്രസംഗിക്കുന്ന സമയത്ത് ഹാളിനുള്ളിൽ അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കണം, മൊബൈൽ ഫോണുകൾ നിർബന്ധമായും സൈലന്റ് മോഡിലാക്കണം, ഗവർണർ മടങ്ങിപ്പോകുന്നത് വരെ ആരും ഹാളിന് പുറത്തേക്ക് പോകാൻ പാടില്ല എന്നിവയായിരുന്നു നിയന്ത്രണങ്ങൾ.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിവാദം കനത്തതോടെ സർവകലാശാലാ അധികൃതർ സർക്കുലർ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.