Times Kerala

 കാവുകളില്‍ ജൈവ വൈവിധ്യ സംരക്ഷണം; വ്യക്ഷതൈകള്‍ നട്ടു

 
 കാവുകളില്‍ ജൈവ വൈവിധ്യ സംരക്ഷണം; വ്യക്ഷതൈകള്‍ നട്ടു
 

മീനങ്ങാടി ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൈവ വൈവിധ്യ സംരക്ഷണം കാവുകളിലൂടെ പദ്ധതിയുടെ ഭാഗമായി വ്യക്ഷതൈകള്‍ നട്ടു. മീനങ്ങാടി മണിവയല്‍ നാഗക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി മുഖ്യപ്രഭാഷണം നടത്തി. മീനങ്ങാടി കൃഷി ഓഫീസര്‍ ജ്യോതി ജോസഫ് പദ്ധതി വിശദീകരിച്ചു. കാര്‍ബണ്‍ നൂട്രല്‍ പഞ്ചായത്തില്‍ ജൈവ സംരക്ഷണം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അമ്പതോളം കാവുകളില്‍ പഠനം നടത്തി അവയ്ക്കനുയോജ്യമായ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉഷാ രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ ശാന്തി സുനില്‍, ശാരദാ മണി, പി.എസ് ജനീവ്, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി അംഗം അനുശ്രീ ബാലരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാര്‍, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍, പരിസ്ഥിതി സംരക്ഷക പ്രവര്‍ത്തകര്‍, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story