അരികൊമ്പനായി പണപ്പിരിവ്; എട്ടുലക്ഷം പിരിച്ചു, കേസ് നടത്തുമെന്ന് വാഗ്ദാനം
May 20, 2023, 09:42 IST

അരികൊമ്പനായി പണപ്പിരിവെന്ന് പരാതി. ആനയെ തിരികെയെത്തിക്കാനാണ് വാട്സ് ആപ് കൂട്ടായ്മയിലൂടെ പണപ്പിരിവ് നടത്തുന്നത്. നിയമനടപടിയെന്നും കേസ് നടത്തുമെന്നും വാഗ്ദാനം നൽകിയാണ് പണപ്പിരിവ് നടത്തുന്നത്. ഇതിനോടകം എട്ടുലക്ഷം പിരിച്ചെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ ഗ്രൂപ്പിലുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. അരികൊമ്പനായി ട്രസ്റ്റ് രൂപീകരിക്കാനും നീക്കമുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.