Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeKeralaഎറണാകുളത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു | Cobra

എറണാകുളത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു | Cobra

🎙️ Latest Podcast

എറണാകുളം: മൂർഖൻ പാമ്പ് ചക്ക വീണ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. വീടിന്റെ മുറ്റത്തിന് സമീപം പ്ലാവിലെ ചക്കകൾ വീണുകിടക്കുന്നത് കണ്ട വീട്ടുകാർ അവ എടുക്കാൻ ചെന്നപ്പോഴാണ് അതിനടിയിൽ പാമ്പ് ചത്തുകിടക്കുന്നത് കണ്ടത്. വലിയ ചക്ക പാമ്പിന്റെ തലയിലേക്കാണ് വീണതെന്ന് കരുതപ്പെടുന്നു.(Cobra dies after jackfruit falls on it in Ernakulam )

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. ഇന്ന് മാത്രം വിവിധ ജില്ലകളിലായി നിരവധി പേർക്കാണ് വിഷപാമ്പുകളുടെ കടിയേറ്റത്.

കോഴിക്കോട് കുറ്റ്യാടി മുണ്ടക്കുറ്റിയിൽ ഒരു വീടിനുള്ളിൽ നിന്ന് അഞ്ച് ഉഗ്രവിഷമുള്ള പാമ്പുകളെയാണ് പിടികൂടിയത്. കിടപ്പുമുറിയിൽ ഉൾപ്പെടെ പാമ്പുകളെ കണ്ടെത്തിയെങ്കിലും കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.