നവകേരള സദസിനായി മുഖ്യമന്ത്രി കാസര്‍ഗോട്ടെ ഗസ്റ്റ് ഹൗസിലെത്തി

കാസര്‍ഗോഡ്: നവകേരള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് കാസര്‍ഗോട്ടെ ഗസ്റ്റ് ഹൗസിലെത്തി. കണ്ണൂരിലെ പരിപാടികള്‍ക്ക് ശേഷം രാവിലെ 11ഓടെ മുഖ്യമന്ത്രി കാസർഗോഡ് എത്തുകയായിരുന്നു.
മറ്റ് മന്ത്രിമാര്‍ ഉച്ച മുതല്‍ കാസർഗോഡേക്ക് എത്തിത്തുടങ്ങിയിരുന്നു. നവകേരള സദസിന് മുന്നോടിയായി ഗസ്റ്റ് ഹൗസില്‍ ഉച്ചയോടെ അനൗപചാരിക മന്ത്രിസഭാ യോഗം നടക്കും. ഇതിന് ശേഷം രണ്ടരയോടെ പ്രത്യേകം തയാറാക്കിയ ബസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മഞ്ചേശ്വരത്തെ വേദിയിലേക്ക് പോകും.

വൈകുന്നേരം മൂന്നരയ്ക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നവകേരള സദസ് ഉദ്ഘാടനം നിർവഹിക്കും. റവന്യുമന്ത്രി കെ. രാജന് പരിപാടിയിൽ അധ്യക്ഷത വഹിക്കും.