Man died while Fishing, friend arrested

വൈദ്യുതക്കെണി ഉപയോഗിച്ച് മീൻപിടിത്തം : ഷോക്കേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് അറസ്റ്റിൽ | Fishing

അനധികൃത വൈദ്യുതക്കെണിയാണിത്
Published on

പാലക്കാട്: വടക്കഞ്ചേരിയിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടന്ന അപകടത്തിൽ മുഹമ്മദ് റാഫി എന്ന യുവാവാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റതാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് സുഹൃത്ത് ആഷിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.(Man died while Fishing, friend arrested)

ആഷിഫും മുഹമ്മദ് റാഫിയും ചേർന്ന് മീൻ പിടിക്കാൻ പോയതായിരുന്നു. സമീപത്തെ വൈദ്യുത പോസ്റ്റിൽ നിന്ന് തോട്ടി ഉപയോഗിച്ച് അനധികൃതമായി വൈദ്യുതി എടുത്താണ് ഇവർ മീൻ പിടിക്കാൻ വലയിൽ കെണി ഒരുക്കിയത്.

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ മുഹമ്മദ് റാഫിക്ക് വൈദ്യുതക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാൻ ഉപയോഗിച്ച വയറും തോട്ടിയും പോലീസ് തെളിവായി കസ്റ്റഡിയിലെടുത്തു.

Times Kerala
timeskerala.com