

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കട്ടെ എന്ന് കെ. സുധാകരൻ. ഇതുവരെ ഇക്കാര്യം പാർട്ടി തന്നോട് ചോദിച്ചിട്ടില്ലെന്നും, അത്തരമൊരു ചോദ്യം ഉണ്ടായാൽ അപ്പോൾ തന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോദിക്കാതെ താൽപ്പര്യം അറിയിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.(Party will decide, K Sudhakaran on contesting in Kannur )
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നേതാവ് വർഗീയതയുടെ വക്താവായി മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുകൊണ്ട് സുധാകരൻ പറഞ്ഞു. ജനങ്ങൾക്ക് ആവശ്യമില്ലാത്ത അതിവേഗ റെയിൽ പദ്ധതിയെ കോൺഗ്രസ് ശക്തമായി എതിർക്കും.
തരൂരിനോട് സംസാരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ നേരിട്ട് സംസാരിക്കാതെ അദ്ദേഹത്തിന്റെ അതൃപ്തിയെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.