തിരുവനന്തപുരം: വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർ ആർ. സുഗതൻ ഒളിവിൽ പോയി. കേസിൽ ഒന്നാം പ്രതിയായ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഇയാൾ ഒളിവിൽ പോയതെന്ന് പോലീസ് അറിയിച്ചു. (Clashes during temple festival, BJP councilor goes into hiding after bail plea rejected)
വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ. ക്ഷേത്ര പരിസരത്ത് ഗാനമേളയുമായി ബന്ധപ്പെട്ട് തർക്കവും തുടർന്ന് സംഘർഷവുമുണ്ടായത്. ഭക്തിഗാന മേളയ്ക്കിടെ ബഹളമുണ്ടാക്കിയവരെ തടയുക മാത്രമാണ് ചെയ്തതെന്നാണ് സുഗതന്റെ വാദം.
സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസ് നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതി നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഒളിവിലായ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

