യുവമോർച്ച പ്രവർത്തകരുമായി സംഘർഷം: അഞ്ച് യുവാക്കളെ റിമാൻഡ് ചെയ്തു
Feb 7, 2024, 20:42 IST
![യുവമോർച്ച പ്രവർത്തകരുമായി സംഘർഷം: അഞ്ച് യുവാക്കളെ റിമാൻഡ് ചെയ്തു](https://timeskerala.com/static/c1e/client/91214/uploaded/3a09ea0006e740c9644625bb2a3c5fb0.jpg)
കൊല്ലം: ചിന്നക്കടയിൽ കഴിഞ്ഞ ദിവസം അർധരാത്രിയിലുണ്ടായ സംഘർഷത്തിൽ യുവമോർച്ച പ്രവർത്തകരെ മർദിച്ച കേസിൽ അഞ്ച് യുവാക്കളെ റിമാൻഡ് ചെയ്തു. യുവാക്കളുടെ പരാതിയിൽ യുവമോർച്ച പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റ കേസിലാണ് അറസ്റ്റ്. ഡി.വൈ.എഫ്.ഐ പ്രാദേശികനേതാവായ അജിത്ത്(37), ചിന്നക്കട സ്വദേശികളായ ഷാൻ(35), ബിജോ(34), റോഷൻ(26), മാക്സൻ(38) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11.30ഓടെ ചിന്നക്കട ജങ്ഷന് സമീപമാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. ആക്രമണത്തിനുപിന്നിൽ രാഷ്ട്രീയവിരോധമാണെന്ന് യുവമോർച്ച ആരോപിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.