Times Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

 
rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം-കൊല്ലം വരെയുള്ള ജില്ലകളിലാണ് അലർട്ട്. രാവിലെ പ്രഖ്യാപിച്ചിരുന്ന കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. ഇപ്പോൾ കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ മഴ തുടരുമെന്നും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശാവുന്ന കാറ്റും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉണ്ടാകുമെന്നാണ് അറിയിപ്പ്. തീരദേശ മേഖലകളിലെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്.

Related Topics

Share this story