Times Kerala

 പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മൻ നയിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

 
 പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മൻ നയിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച
 

കോട്ടയം: പുതുപ്പള്ളിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൺ ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന്‍ തിങ്കളാഴ്ച എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. പതിനൊന്നാം തീയതിയാണ് നിയമസഭ സമ്മേളിക്കുന്നത്. 37,719 വോട്ടുകള്‍ക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. കന്നിയങ്കത്തില്‍ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. അതേസമയം, ഇത് അപ്പയുടെ 13-ാം വിജയമെനന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്. 

'അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞാന്‍ ഭംഗം വരുത്തില്ല.ജനങ്ങള്‍ അവരുടെ തീരുമാനം അറിയിച്ചു. വോട്ടര്‍മാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.'

Related Topics

Share this story