കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധി ചാണ്ടി ഉമ്മനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി മലങ്കര ഓർത്തഡോക്‌സ് സഭ (Chandy Oommen Cabinet Minister Demand). മന്ത്രിസഭയിൽ സമുദായത്തിന് അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഭയെ പ്രതിനിധീകരിച്ച് ഗീവർഗീസ് മാർ യൂലിയോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിവുള്ള ആളുകളെ കണ്ടെത്തി മന്ത്രിമാരാക്കുമ്പോൾ പലവിധ പ്രാതിനിധ്യങ്ങളുടെ പേരിൽ ഓർത്തഡോക്‌സ് സഭയെ തള്ളിക്കളയരുതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകുമ്പോൾ ഓർത്തഡോക്‌സ് സഭയ്ക്കും അത് ലഭിക്കണം. കഴിഞ്ഞ ദിവസം മുതൽ മന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ ചാണ്ടി ഉമ്മന്റെ പേര് കേൾക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനും ഉണ്ടാകട്ടെ എന്നാണ് സഭയുടെ പ്രാർഥന. യു.ഡി.എഫിന് മലങ്കര ഓർത്തഡോക്‌സ് സഭയെ ഒട്ടും അവഗണിക്കാൻ സാധിക്കില്ലെന്നാണ് കരുതുന്നത്. സഭ വലിയ പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മൻ മന്ത്രിസഭയിലേക്ക് വരുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും ഗീവർഗീസ് മാർ യൂലിയോസ് കൂട്ടിച്ചേർത്തു.
Summary: The Malankara Orthodox Syrian Church has raised a demand to include Puthuppally MLA Chandy Oommen in the upcoming UDF cabinet. Representing the church, Geevarghese Mar Yulios stated that the Orthodox community expects fair representation in the new ministry and urges the UDF leadership not to sideline them. Expressing high hopes, he noted that the church expects Chandy Oommen’s inclusion in the final list, emphasizing that the UDF cannot afford to ignore the Malankara Orthodox Church.

