ജാതീയ വേർതിരിവ്; മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പയ്യന്നൂരിലെ ക്ഷേത്രചടങ്ങിനിടെ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് നേർക്ക് ജാതീയ വേർതിരിവ് ഉണ്ടായെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ അയിത്ത ദുരാചാരം ഇല്ലെന്നാണ് പൊതുധാരണ. സംസ്ഥാനത്തെ സാഹചര്യം മറ്റ് ഇടങ്ങളിലേതിൽ നിന്ന് വ്യത്യസ്തമാണെന്നും നമ്മുടെ നാട്ടിൽ നടക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത സംഭവമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തെ കുറിച്ച് മന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ നിലപാട് അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.