Times Kerala

 ഹൈ​റി​ച്ചി​ന്‍റെ ഇ​ട​നി​ല​ക്കാ​രാ​യ 39 പേ​ര്‍​ക്കെ​തി​രേ കേ​സ്

 
ഹൈ​റി​ച്ചി​ന്‍റെ ഇ​ട​നി​ല​ക്കാ​രാ​യ 39 പേ​ര്‍​ക്കെ​തി​രേ കേ​സ്
 

പ​യ്യ​ന്നൂ​ര്‍: ഹൈ​റി​ച്ചി​ന്‍റെ മ​ണി​ച്ചെ​യി​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് കോ​ടി​ക​ള്‍ ക​മ്മീ​ഷ​ന്‍ കെ​പ്പ​റ്റി​യ ഇ​ട​നി​ല​ക്കാ​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. റോ​യ​ല്‍ ഗ്രാ​ൻ​ഡ് ഡി​ജി​റ്റ​ല്‍, ഫി​ജീ​ഷ്, റോ​യ​ല്‍ ഗ്രാ​ന്‍റ്, ടി.​ജെ.​ജി​നി​ല്‍, കെ.​കെ.​ര​മേ​ഷ്, ഹൈ​റി​ച്ച് ശ്രീ​ജി​ത്ത് അ​സോ​സി​യേ​റ്റ​സ്, ഹൈ ​ഫ്ലൈ​യേ​ഴ്സ്, കെ.​പി. ശ്രീ​ഹ​രി തു​ട​ങ്ങി​യ 39 ഇ​ട​നി​ല​ക്കാ​ര്‍​ക്കെ​തി​രേ​യാ​ണ് കേസെടുത്തത്. മു​ന്‍ പോ​ലീ​സ് മേ​ധാ​വി വ​ട​ക​ര​യി​ലെ പി.​എ. വ​ത്സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പ്രൈ​സ് ചി​റ്റ്‌​സ് ആ​ൻ​ഡ് മ​ണി സ​ര്‍​ക്കു​ലേ​ഷ​ന്‍ സ്‌​കീം ആ​ക്ട് പ്ര​കാ​ര​വും ബാ​ണിം​ഗ് ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്ത​ത്.

ഒ​രു കോ​ടി മു​ത​ല്‍ അ​ഞ്ച​ര​കോ​ടി രൂ​പ വ​രെ ക​മ്മീ​ഷ​ണ​നാ​യി കൈ​പ്പ​റ്റി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് പ​രാ​തി​ക്കാ​ര​ന്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മ​ണി​ച്ചെ​യി​ന്‍ ഇ​ട​പാ​ട് ന​ട​ത്തു​ന്ന സ്ഥാ​പ​ന​യ​ടു​മ​ക​ളെ കൂ​ടാ​തെ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന ബാ​ണിം​ഗ് ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​രം ഇ​ദ്ദേ​ഹം ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
 

Related Topics

Share this story