Times Kerala

വസ്തു അളന്ന് നൽകാൻ കൈക്കൂലി; താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ

 
വസ്തു അളന്ന് നൽകാൻ 2,000; താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ
കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. കൊല്ലം പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലിനെയാണ് അറസ്റ്റ് ചെയ്തത്. 2,000രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. വസ്തു അളന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് കരവാളൂർ സ്വദേശിയോട് താലൂക്ക് സർവ്വേയറായ മനോജ് ലാൽ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിജിലൻസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് സർവേയർ പിടിയിലായത്. വിജിലൻസ് നൽകിയ 2,000 രൂപ അഞ്ചൽ മിനി സിവിൽ സ്‌റ്റേഷൻ പരിസരത്ത് വെച്ച് പരാതിക്കാരൻ മനോജിന് കൈമാറിയതിന്  പിന്നാലെയാണ് അറസ്റ്റ്. 

Related Topics

Share this story