കോടിയുടെ കൈക്കൂലി: വില്ലേജ് അസിസ്റ്റന്റിന് സസ്പെൻഷൻ
Wed, 24 May 2023

പാലക്കാട്: പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സുരേഷ് കുമാറിന്റെ പ്രവൃത്തി ഗുരുതര കൃത്യവിലോപമാണെന്ന് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നു. സസ്പെൻഷൻ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും ഓർഡറിൽ വ്യക്തമാക്കി. വില്ലേജ് അസിസ്റ്റന്റ് ലക്ഷങ്ങള്‍ കൈക്കൂലിയായി വാങ്ങിയ സംഭവം വളരെ ഗൗരവമായി കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ ചൊവ്വാഴ്ച കൈക്കൂലി വാങ്ങിയ 2,500 രൂപയുമായി വിജിലൻസിന്റെ പിടിയിലായത്. തുടർന്ന് ഇയാൾ താമസിക്കുന്ന മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിലെ വാടകമുറിയിൽ നടത്തിയ മിന്നൽപരിശോധനയിൽ 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് രേഖകളും 17 കിലോ നാണയവും വിജിലൻസ് കണ്ടെടുത്തു.