HomeKeralaപരവൂരിൽ കടലിൽ കാണാതായ 2 വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി | Students

പരവൂരിൽ കടലിൽ കാണാതായ 2 വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി | Students

കൊല്ലം: പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലം അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പൊഴിക്കര ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.(Bodies of 2 students missing in sea found)

ശനിയാഴ്ച ഉച്ചയോടെയാണ് അഞ്ചംഗ വിദ്യാർത്ഥി സംഘം പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടസമയത്ത് തന്നെ കൂടെയുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികളെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ കണ്ണനെയും ബിബിനെയും കണ്ടെത്താനായില്ല.

Clickable Info Box