Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeWorld'ഐഡി കാർഡ് നേരെയിടൂ': മ്യൂണിക്കിൽ പാക് സൈനിക മേധാവിയെ തടഞ്ഞ് സുരക്ഷാ...

‘ഐഡി കാർഡ് നേരെയിടൂ’: മ്യൂണിക്കിൽ പാക് സൈനിക മേധാവിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ | ID card

🎙️ Latest Podcast

മ്യൂണിക്: മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞു. ഐഡി കാർഡ് വ്യക്തമായി കാണുന്ന രീതിയിൽ ധരിക്കാത്തതിനെത്തുടർന്നാണ് ഉദ്യോഗസ്ഥൻ ഇടപെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.(Security officer stops Pakistani army chief in Munich over ID card)

കോൺഫറൻസ് ഹാളിന്റെ പ്രവേശന കവാടത്തിലേക്ക് അസിം മുനീറും സംഘവും എത്തിയപ്പോഴായിരുന്നു സംഭവം. മുനീർ ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡ് മറിഞ്ഞുകിടക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥൻ അത് ചൂണ്ടിക്കാട്ടുകയും അത് വ്യക്തമായി കാണത്തക്ക രീതിയിൽ തിരിച്ചു വെക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. അസിം മുനീറിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെതിരെ ജർമനി ആസ്ഥാനമായുള്ള ‘ജിയേ സിന്ധ് മുത്തഹിദ മഹാസ്’ എന്ന സംഘടന കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.