Times Kerala

‘ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതുപക്ഷത്തെ’: മുഖ്യമന്ത്രി

 
ഭ​ര​ണ​ഘ​ട​ന​യെ​ന്താ​ണെ​ന്നു ജ​ന​ങ്ങ​ൾ​ക്കു മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കേ​ണ്ട​തു വ​ള​രെ പ്ര​ധാ​നം: മു​ഖ്യ​മ​ന്ത്രി
ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ സാന്നിധ്യം എത്ര തന്നെയായാലും രാജ്യത്തെ സംഘപരിവാറും ബിജെപിയും മുഖ്യ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയാണ്. ഈ വെല്ലുവിളിയെ നേരിട്ട് കൊണ്ടാണ് രാജ്യത്തും കേരളത്തിലും ഇടതുപക്ഷം പ്രവർത്തനം നടത്തുന്നത്. രാജ്യത്തെ ഭരണഘടന സംവിധാനങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പ്രധാന മുദ്രാവാക്യമായി ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അപ്രമാദിത്വം എന്ന് പറയാന്‍ സാധിക്കില്ല. എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചതെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളുടെ അത്യന്തം വിവേചനപരമായ ഇടപെടല്‍ രാജ്യം കണ്ടതാണ്. രാഹുല്‍ ഗാന്ധിക്കെതിരെയും സോണിയ ഗാന്ധിക്കെതിരെയും അന്വേഷണ ഏജന്‍സികള്‍ തിരിഞ്ഞപ്പോൾ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷം നിലനിന്നു. പക്ഷേ കേരളത്തില്‍ തങ്ങള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളും വ്യാജ നിര്‍മ്മിതികളും ഉണ്ടാകുമ്പോള്‍ യുഡിഎഫ് ആര്‍ക്കൊപ്പം ആണ് നിന്നതെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Related Topics

Share this story