ബിച്ചു തിരുമല അതീവ ഗുരുതരാവസ്ഥയില്‍

bichu-thirumala
 പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍. എസ്‌കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ് കഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശ്വാസതടസത്തെ തുടര്‍ന്ന്  അദ്ദേഹത്തെ 19 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്മലയാളം എന്നുമോര്‍ക്കുന്ന എണ്ണമറ്റ ഗാനങ്ങളുടെ രചയിതാവാണ് ബിച്ചു തിരുമല. പല ഈണങ്ങളില്‍, രസംഗീതശുദ്ധമായ സാഹിത്യം ആ പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു.എന്നാൽ,തുടക്കകാലത്ത് ചെറുഗാനങ്ങള്‍ എഴുതുമായിരുന്നെങ്കിലും ചലച്ചിത്ര സംഗീതത്തിലേക്ക് കടന്നു വന്നത് വളരെ യാദൃച്ഛികമായിട്ടാണ്. ആ അപ്രതീക്ഷിത കടന്നുവരവിലൂടെ മലയാളത്തിനു ലഭിച്ചത് എക്കാലത്തെയും മികച്ച ഗാനങ്ങളാണ്.

Share this story