സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ മർദനം; മൂന്നുപേർ പിടിയിൽ
Nov 17, 2023, 21:51 IST

കോതമംഗലം: കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ യുവാവിനെ മർദിച്ച മൂന്ന് പേർ പിടിയിൽ. കോതമംഗലം രാമല്ലൂർ പൂവത്തൂർ ടോണി (31), രാമല്ലൂർ തടത്തിക്കവല പാടശ്ശേരി ആനന്ദ് (26), ഇരമല്ലൂർ പൂവത്തൂർ അഖിൽ (23) എന്നിവരെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് ഏഴിന് വാളാടി തണ്ട് ഭാഗത്ത് വച്ച് ജോസ് പീറ്റർ എന്നയാളെയാണ് മർദിച്ചത്.
തലക്കും മൂക്കിനും ഗുരുതര പരിക്ക് പറ്റിയ ജോസ് പീറ്റർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ പി.ടി. ബിജോയി, സബ് ഇൻസ്പെക്ടർമാരായ എം.എം. റെജി, പി.വി. എൽദോസ്, സി.പി.ഒ എം.കെ. ഷിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
