HomeKerala'തിരക്കഥ തയ്യാറാക്കി വേട്ടയാടാനുള്ള ശ്രമം, കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും...

‘തിരക്കഥ തയ്യാറാക്കി വേട്ടയാടാനുള്ള ശ്രമം, കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യും’: ശോഭാ സുരേന്ദ്രൻ | Sobha Surendran

പാലക്കാട്: വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ. രാഷ്ട്രീയവും വികസനവും പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ഇത്തരം ‘ഉണ്ടയില്ലാ വെടികൾ’ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.(Attempt to hunt by preparing a script, says Sobha Surendran )

താൻ എത്തിയത് ഒരു ക്യാൻസർ രോഗിയെ കാണാനാണെന്ന് ശോഭ വ്യക്തമാക്കി. ആ മാനുഷിക പരിഗണനയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണ് കോൺഗ്രസ് ചെയ്തത്. തന്റെ കാറിനെ കോൺഗ്രസ് പ്രവർത്തകർ ബോധപൂർവ്വം പിന്തുടരുകയായിരുന്നു. കാറിലുണ്ടായിരുന്നവർ സഭ്യമല്ലാത്ത രീതിയിൽ തന്നോട് ആംഗ്യം കാണിച്ചു. കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇത് തിരക്കഥ തയ്യാറാക്കി വേട്ടയാടാനുള്ള ശ്രമമാണ് എന്നും ഇവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും ശോഭ അറിയിച്ചു. ഈ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കെതിരെയുള്ള ആരോപണങ്ങൾ കടുക്കുന്നു. വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിക്ക് പിന്നാലെ, സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.

വോട്ടർമാരെ സ്വാധീനിക്കാനായി സാരിയും പണവും വിതരണം ചെയ്യുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും നേതാക്കൾ അവകാശപ്പെട്ടു. ഒരു സ്ഥാനാർത്ഥി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായാണ് കാണുന്നതെന്നും അവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്. നേരത്തെ വയോധികയ്ക്ക് ബിജെപി പ്രവർത്തകർ പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്.

ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ശോഭാ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ. വയോധികയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. പുറത്തുനിന്നാരും തനിക്ക് പണം നൽകിയിട്ടില്ലെന്നും ദൃശ്യങ്ങളിൽ കണ്ടത് സ്വന്തം കൈവശമുണ്ടായിരുന്ന പണമാണെന്നുമാണ് വയോധിക ഉദ്യോഗസ്ഥരോട് പറഞ്ഞത്. കുടുംബവും ഈ മൊഴി ശരിവെച്ചു. തങ്ങളോട് പണം വാങ്ങിയിട്ടില്ലെന്നാണ് അവർ മൊഴി നൽകിയതെന്ന് ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും അവർ കൂട്ടിച്ചേർത്തു. പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് ഫ്ലയിങ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർ നടപടികൾ.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഇന്ന് 4...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലേക്ക് ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

‘ഇരിക്കവിടെ!’: ടിവി അഭിമുഖത്തിനിടെ വളർത്തു നായയോട് ആക്രോശിച്ച് ഓസ്‌ട്രേലിയൻ...

ക്വീൻസ്‌ലൻഡ് : വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ വൺ നേഷൻ നേതാവ് പോളിൻ ഹാൻസന്റെ വിവാദപരമായ യൂറോപ്യൻ പര്യടനത്തെ പ്രതിരോധിച്ച് ലൈവ് ടിവി അഭിമുഖത്തിനെത്തിയ മുൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ബാർണബി ജോയ്‌സ് വൻ ട്രോളുകൾക്ക്...

നീറ്റ് വിഷയത്തിലടക്കം ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജിജു: ധർമേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധവും ബഹളവും ശക്തമാകുന്നു. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും തടസ്സപ്പെട്ടു. അതിനിടെ വനിതാ എം.പിമാർക്കെതിരെ മോശം പരാമർശം നടത്തിയെന്ന ആരോപണത്തിൽ തൃണമൂൽ...

“ഇന്ത്യയുടെ യുവത്വം ഉണർന്നു”; ദേശീയ പതാക ദിനത്തിൽ കേന്ദ്ര...

ദേശീയ പതാക അംഗീകരിച്ച ദിനത്തിൽ (July 22) കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും പ്രക്ഷോഭങ്ങൾക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി (Telangana CM Revanth...

DON'T MISS

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...