Times Kerala

സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പുമായി കോഴിക്കോട് ആസ്റ്റർ മിംസ്

 
സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പുമായി കോഴിക്കോട് ആസ്റ്റർ മിംസ്
 

കോഴിക്കോട്: ലോക ഫിസിയോതെറാപ്പി ദിനാചരണത്തോടനുബന്ധിച്ച് സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പുമായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. സെപ്തംബർ 10 ഞായറാഴ്ച രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ കോഴിക്കോട് ആസ്റ്റർ മിംസിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോഴിക്കോട് ജില്ലാ ഘടകവുമായി ചേർന്ന് നടത്തുന്ന ക്യാമ്പിന് വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റുകൾ നേതൃത്വം നൽകും. ക്യാമ്പിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. സന്ധിവാതം (ആർത്രൈറ്റിസ്) മൂലം ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9061443355 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Related Topics

Share this story