

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 179 ദിവസത്തേക്ക് 900 രൂപ ദിവസ വേതനത്തിൽ നിയനം നടത്തുന്നു. എക്കണോമിക്സ്/ കൊമേഴ്സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. സ്‌പ്രെഡ്‌ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ www.cet.ac.in ൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 30 ന് രാവിലെ 10 ന് ഓഫീസിൽ എത്തിക്കണം. എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. (Apply Now)