എക്‌സ്‌ക്ലൂസീവ് റിപ്പബ്ലിക് ഡേ ആഘോഷങ്ങൾക്കായി സ്പെഷ്യൽ ഓഫാറുകളുമായി വണ്ടർല ഒരുങ്ങികഴിഞ്ഞു . ജനുവരി 24 മുതൽ ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന ഈ ഓഫർ പാർക്ക് ടിക്കറ്റുകൾ, ബഫേ കോംബോകൾ എന്നിവയ്ക്ക് എക്‌സ്‌ക്ലൂസീവ് ഓൺലൈൻ “റിപ്പബ്ലിക് ഡേ വീക്കെൻഡ്” പാസ്സുകളാണ് വണ്ടർലാ അവതരിപ്പിക്കുന്നത് . കുടുംബത്തോടും സുഹൃത്തുകളോടുമൊപ്പം ഈ അവസരം ആഘോഷിക്കാൻ വണ്ടർലാ നിങ്ങളെ ക്ഷണിക്കുന്നു. (Wonderla)
വിസിറ്റേഴ്‌സിന് 25 % വരെ കിഴിവ് പാർക്ക് ടിക്കറ്റുകളിലും 30 % വരെ കിഴിവ് ബഫേ കോംബോകളിലും ലഭ്യമാക്കുന്ന ഈ ഓഫറിലൂടെ കുറഞ്ഞ നിരക്കിൽ എല്ലാ റൈഡുകളിലും പ്രവേശനം സാധ്യമാണ്.
വിസിറ്റേഴ്സിന് വേണ്ടി പ്രത്യേക റിപ്പബ്ലിക് ഡേ അലങ്കാരങ്ങൾ കൂടാതെ മനോഹരമായ അക്രോബാറ്റിക് ഷോകൾ , റിപ്പബ്ലിക് ഡേ പരേഡ് , പതാക ഉയർത്തൽ എന്നിവയും വണ്ടർലാ ഒരുക്കിയിട്ടുണ്ട് .
“ഈ ആഘോഷവേള കുടുംബങ്ങൾക്ക് ആവേശഭരിതമായ ഒത്തുചേരലിന്റെയും വിനോദത്തിന്റെയും അവസരമാക്കി മാറ്റാൻ വണ്ടർലാ അവസരം ഒരുക്കുന്നുവെന്ന്“ വണ്ടർലാ ചീഫ് ഓപ്പറേറ്റിംഗ്ഗ് ഓഫീസർ ധീരൻ ചൗധരി പറഞ്ഞു .
ഓരോ പാർക്കിലെയും സ്പെഷ്യൽ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ വണ്ടർല പാർക്കിൻറെ ബുക്കിംഗ് പോർട്ടലുകളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കു; https://www.wonderla.com/ offer/republic-day | Contact - 0484- 3514001, 75938 53107