Times Kerala

ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായി കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്നും ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ റാലി നടത്തി

 
257

ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായി കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്നും ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ റാലി നടത്തി. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിലെ എൻ.എസ്.എസ്   വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,   തൊഴിലുറപ്പ് പ്രവർത്തകർ, നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ റാലിയിൽ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ്കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച റാലി ഠാണാവ്  പൂതംകുളം മൈതാനിയിൽ സമാപിച്ചു. തുടർന്ന് ബൈപ്പാസ് റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2 ന്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭ ജീവനക്കാരും വിവിധ കൗൺസിലർമാരും  മോട്ടോർ സൈക്കിൾ റാലി, ഫ്ലാഷ് മോബ്, സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം തുടങ്ങി വിവിധ പരിപാടികൾ നഗരസഭയിൽ നടത്തിയിരുന്നു. മൂന്നു ദിവസത്തെ ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നഗരസഭ ഒരുക്കിയത്.

Related Topics

Share this story