Times Kerala

 തിരുവല്ലയിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ സൗജന്യ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

 
 തിരുവല്ലയിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ സൗജന്യ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
 

കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് എന്നീ കോഴ്സുകള്‍ സൗജന്യമായി പഠിക്കുന്നതിനു ഇപ്പോള്‍ അപേക്ഷിക്കാം. 18 - 45 വയസ്സ് ആണ് പ്രായപരിധി. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍
കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക  ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ വെച്ചാണ് സൗജന്യ പരിശീലനം നല്‍കുന്നത്.  50% സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 270 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ SSLC പാസായവര്‍ക്ക് പങ്കെടുക്കാം. 

അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് 
450 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ SSLC പാസായവര്‍ക്ക് പങ്കെടുക്കാം.

പരിശീലനത്തില്‍ പങ്കെടുക്കാനായി ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു അഡ്മിഷന്‍ എടുക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് : 7994497989,6235732523

 

Related Topics

Share this story