ദുർബല വിഭാഗ പുനരധിവാസ പദ്ധതി പ്രകാരം സ്വയംതൊഴിൽ ധനസഹായം അപേക്ഷ ക്ഷണിച്ചു
Sep 19, 2023, 19:11 IST

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വേടൻ, നായാടി, കല്ലാടി, അരുന്ധതിയാർ, ചക്ലിയ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും സ്വയംതൊഴിൽ ധനസഹായ പദ്ധതിക്കായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 5. അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പ്രോജക്ട് റിപ്പോർട്ട് എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസകളിലോ ബന്ധപ്പെടണം. ഫോൺ: 0484 2422256