24 പേര്‍ക്ക് മുച്ചക്രവാഹനം നല്‍കി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്
May 24, 2023, 21:12 IST

24 ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്ത് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 ലക്ഷം രൂപ ചെലവിലാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, സ്ഥിരം സമിതി അധ്യക്ഷരായ കെ. സുലോചന, വി.വി കുട്ടികൃഷ്ണന്‍, എസ്. അലീമ, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ എ. പുഷ്പലത, സി. രാമകൃഷ്ണന്‍, എസ്. ജയകൃഷ്ണന്‍, വനജ രാധാകൃഷ്ണന്‍, ആലത്തൂര്‍ അഡീഷണല്‍ സി.ഡി.പി.ഒ വിജയലക്ഷ്മി, ജോയിന്റ് ബി.ഡി.ഒ കെ. ശിവഷണ്മുഖന്‍, സി.ഡി.പി.ഒ കാര്‍ത്ത്യായനി തുടങ്ങിയവര്‍ പങ്കെടുത്തു.