

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവം നടന്ന ഉടൻ തന്നെ അധ്യാപകരും ജീവനക്കാരും ചേർന്ന് കുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാർഥിനി എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ മറ്റ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.