പൊലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ | Police Constable

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 6,7,8,9 (നാല് പ്രവൃത്തി ദിവസങ്ങള്‍) തീയതികളിൽ രാവിലെ ആറ് മണി മുതല്‍ ചേർത്തല മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടത്തപ്പെടും
POLICE TRAINING
TIMES KERALA
Updated on

പൊലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) കെ.എ.പി (കാറ്റഗറി നം.740/2024) തസ്തികയ്ക്കായി, ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 6,7,8,9 (നാല് പ്രവൃത്തി ദിവസങ്ങള്‍) തീയതികളിൽ രാവിലെ ആറ് മണി മുതല്‍ ചേർത്തല മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടത്തപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ് മുഖേനയും ഒ.റ്റി.ആര്‍ പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ സ്വന്തം പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, സാധുവായ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തുതന്നെ ഹാജരാകേണ്ടതാണ്. നിശ്ചിത തീയതിയിലും സമയത്തും ഹാജരാകാത്തവര്‍ക്ക് തുടര്‍ന്ന് അവസരം നല്‍കുന്നതല്ല. ഫോണ്‍: 0477 2264134. (Police Constable)

Related Stories

No stories found.
Times Kerala
timeskerala.com