പത്തനംതിട്ട: ദേവികുളം മുൻ എം.എ.ൽ.എ എ.കെ. മണി സഞ്ചരിച്ച വാഹനം പത്തനംതിട്ട കോന്നിയിൽ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.വാഹനം റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.(AK Mani MLA Accident, Former Devikulam MLA AK Mani Vehicle Accident Near Konni Pathanamthitta Four Injured)
അപകടത്തിൽ എ.കെ. മണിക്ക് പുറമെ മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജാറാം, വാഹനത്തിന്റെ ഡ്രൈവർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപമാണ് അപകടം നടന്നത്. ബൊലേറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Summary
Former Devikulam MLA AK Mani and three others, including Munnar Panchayat President S Vijayakumar, were injured when their Bolero jeep crashed into an electric post near Konni, Pathanamthitta. The accident occurred early in the morning while they were traveling to Thiruvananthapuram for the cabinet oath ceremony.

