Times Kerala

 ഫുഡ് ക്രാഫ്‌ററ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം

 
 കണക്റ്റ് കരിയർ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാർഥികൾ
 സംസ്ഥാന സര്‍ക്കാറിന്റെ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്‌റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരൂര്‍ സെന്ററില്‍ 2024-25 അധ്യായന വര്‍ഷത്തെ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫ്രന്റ് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്‍ഷന്‍ എന്നിവയിലാണ് ഒരു വര്‍ഷത്തെ കോഴ്‌സ്. പി.എസ്.സി അംഗീകൃത കോഴ്സുകളാണിവ. പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. www.fcikerala.org എന്ന വെബ് സൈറ്റ് മുഖേനെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  മെയ് 31 ന് മുമ്പ് അപേക്ഷിക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്‍റ്റൈപ്പന്റോടുകൂടി പഠനം സൗജന്യമാണ്. മറ്റു വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2944802, 9447539585, 9746387398.

Related Topics

Share this story