പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിക്കാത്ത പോലീസുകാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ

സംഭവം വിവാദമാകുകയും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തതോടെയാണ് അന്വേഷണം നടത്താന്‍ വകുപ്പുതല നിർദ്ദേശം നൽകിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരാണ് പരിക്കേറ്റ യുവാക്കളെ വാഹനത്തില്‍ കയറ്റാതെ പോയത്. നാട്ടുകാര്‍ യുവാക്കളെ പോലീസ് വാഹനത്തിനടുത്ത് എത്തിച്ചെങ്കിലും ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞ് പോലീസുകാര്‍ പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവല ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. ദിശ മാറിയെത്തിയ പിക് അപ് ഇടിച്ചാണ് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റത്. കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.