Kottayam medical college : 'വാർഡിൽ കുറഞ്ഞത് 15 ബെഡെങ്കിലും ഉണ്ടായിരുന്നു, അത് എല്ലാ സമയത്തും ആളുകൾ ഉള്ള വാർഡ് ആയിരുന്നു, ആരെയാണ് പറ്റിക്കാൻ ശ്രമിക്കുന്നത്?': മന്ത്രിമാരുടെയും അധികൃതരുടെയും വാദം തള്ളി ബിന്ദുവിൻ്റെ ഭർത്താവ്

മുൻപും തൻ്റെ ഭാര്യ അതേ ശുചിമുറി ഉപയോഗിച്ചിരുന്നുവെന്നും, സ്ഥിരമായി ഡോക്ടർമാർ വാർഡിൽ റൗണ്ട്സിന് വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Published on

കോട്ടയം : ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് ബിന്ദുവിൻ്റെ മരണം നടന്നതെന്ന മന്ത്രിമാരുടെയും അധികൃതരുടെയും വാദം പൂർണ്ണമായും തള്ളി ഭർത്താവ് വിശ്രുതൻ. അത് എല്ലാ സമയത്തും ആളുകളുള്ള വാർഡ് ആയിരുന്നുവെന്നും, 15 ബെഡെങ്കിലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Bindu's husband on Kottayam medical college accident)

മുൻപും തൻ്റെ ഭാര്യ അതേ ശുചിമുറി ഉപയോഗിച്ചിരുന്നുവെന്നും, സ്ഥിരമായി ഡോക്ടർമാർ വാർഡിൽ റൗണ്ട്സിന് വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആരെയാണ് പറ്റിക്കാൻ നോക്കുന്നതെന്നാണ് വിശ്രുതൻ്റെ ചോദ്യം. അതേസമയം, വീട്ടിലെത്തിച്ച ബിന്ദുവിൻ്റെ സംസ്ക്കാരം രാവിലെ 11 മണിയോടെ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com