
തിരുവനന്തപുരം : ഇന്ന് കേരളത്തിൽ കെ എസ് യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. ഇത് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലേക്ക് നടത്തിയ കെ എസ് യു മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്നാണ്. (Statewide Education Bandh by KSU Today)
പോലീസ് ലാത്തിച്ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഇക്കാര്യം അറിയിച്ചത് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആണ്.