Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala
HomeKeralaകുന്നിക്കോട് ആസിഡ് ടാങ്കർ ചോർച്ച: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം...

കുന്നിക്കോട് ആസിഡ് ടാങ്കർ ചോർച്ച: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം ആരംഭിച്ചു | Acid tanker leak

🎙️ Latest Podcast

കൊല്ലം: കുന്നിക്കോട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്ന സംഭവത്തിൽ ഉന്നതതല സംയുക്ത അന്വേഷണം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, മോട്ടോർ വാഹന വകുപ്പ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് അപകടസ്ഥലത്തെത്തി പരിശോധന നടത്തിയത്.(Acid tanker leak, Joint Investigation Begins Into Acid Tanker Leak At Kunnikodu In Kollam)

ടാങ്കറിന്റെ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോ എന്നും ചോർച്ചയുടെ യഥാർത്ഥ കാരണമെന്തെന്നും സംഘം വിലയിരുത്തുന്നുണ്ട്. ചവറ കെ.എം.എം.എല്ലിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും ഈ അന്വേഷണ സംഘത്തിനൊപ്പമുണ്ട്.

തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ കുന്നിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും കൊച്ചി ഏലൂരിലെ കമ്പനിയിലേക്ക് 25 ടൺ ഹൈഡ്രോക്ലോറിക് ആസിഡുമായി പോവുകയായിരുന്ന ടാങ്കറിലാണ് ചോർച്ചയുണ്ടായത്. ഡ്രൈവർ വാഹനം റോഡരികിൽ നിർത്തി ഉറങ്ങുന്നതിനിടെ ടാങ്കറിൽ നിന്നും പുകപടലത്തോടെ ആസിഡ് പുറത്തേക്ക് ഒഴുകുകയായിരുന്നു. സമീപത്തെ കടയിലുണ്ടായിരുന്ന ജീവനക്കാരാണ് ഇത് ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ ഡ്രൈവറെയും തുടർന്ന് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു.

Story Summary

A joint investigation has been launched by multiple departments into the hydrochloric acid leak from a tanker lorry at Kunnikodu in Kollam. Prompt action by the fire force and police averted a major disaster after 25 tonnes of acid began leaking while the driver was asleep.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.